

എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ വാരാണാസിയുടെ ട്രെയ്ലർ ലോഞ്ചിൽ സംവിധായകൻ താനൊരു നിരീശ്വരവാദിയാണെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം. ഇപ്പോഴിതാ വിഷയത്തിൽ രാജമൗലിയെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ. രാജമൗലി നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുഴപ്പവും ഇല്ലെന്നും അസൂയ കൊണ്ടാണ് ചിലർ ഇത്തരം വിവാദമാണ് ഉണ്ടാകുന്നതെന്നും രാം ഗോപാൽ വർമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് രാം ഗോപാൽ വർമയുടെ പ്രതികരണം.
രാം ഗോപാൽ വർമ പങ്കിട്ട പോസ്റ്റിന്റെ പൂർണരൂപം :
'വിശ്വാസികൾ എന്ന് വിളിക്കപ്പെടുന്നവർ എല്ലാ വിഷവും തുപ്പുന്ന സാഹചര്യത്തിൽ, രാജമൗലി ഇന്ത്യയിൽ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്ന് അവർ അറിയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അവകാശത്തെ സംരക്ഷിക്കുന്നു, അതിനാൽ വിഷം തുപ്പുന്നവർ വിശ്വസിക്കുന്നതുപോലെ താൻ വിശ്വസിക്കുന്നില്ലെന്ന് പറയാൻ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് പുരാണ സിനിമകള്‍ എടുക്കണം? എന്ന മണ്ടൻ ചോദ്യത്തിലേക്ക് വന്നാൽ യുക്തി അനുസരിച്ച്, ഗ്യാങ്സ്റ്റര്‍ സിനിമകളോ ഹൊറര്‍ സിനിമകളോ ചെയ്യുന്നവര്‍ ഗുണ്ടകളോ പ്രേതങ്ങളോ ആകണമല്ലോ.
In the context of all the venom being spewed by the so called believers on @ssrajamouli they should know that being an atheist in India is not a crime . Article 25 of the Constitution protects the right to not believe
— Ram Gopal Varma (@RGVzoomin) November 21, 2025
So he has every right to say he doesn’t believe as much as the…
അദ്ദേഹം ദൈവത്തിൽ വിശ്വസിക്കാതിരുന്നിട്ടും, ദൈവം രാജമൗലിക്ക് മിക്ക വിശ്വാസികൾക്കും അവരുടെ നൂറ് ജന്മങ്ങളിൽ പോലും കാണാൻ കഴിയാത്തതിലും നൂറിരട്ടി വിജയവും സമ്പത്തും ആരാധകവൃന്ദത്തെയും നൽകി. അപ്പോൾ ഒന്നുകിൽ 1. ദൈവം വിശ്വാസികളെക്കാൾ കൂടുതൽ നിരീശ്വരവാദികളെ സ്നേഹിക്കുന്നു. 2. ദൈവം ഇതൊന്നും ശ്രദ്ധിക്കുന്നില്ല. 3. അല്ലെങ്കിൽ… ആര് വിശ്വസിക്കുന്നു, ആര് വിശ്വസിക്കുന്നില്ല എന്നൊക്കെ ഒരു നോട്ട്പാഡുമെടുത്ത് കുറിച്ചിടാൻ ദൈവം അവിടെയെങ്ങുമില്ലായിരിക്കാം? അപ്പോൾ, ദൈവത്തിന് അദ്ദേഹത്തെക്കൊണ്ട് ഒരു പ്രശ്നവുമില്ലെങ്കിൽ, പിന്നെന്തിന് സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ആളുകൾക്ക് രക്തസമ്മർദ്ദവും അൾസറും ഉണ്ടാകുന്നു?
ദൈവത്തിൽ വിശ്വസിക്കാതെ തന്നെ അദ്ദേഹം വിജയിച്ചു. സത്യം എന്തെന്നാൽ, രാജമൗലി ഒരു നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. ആരെങ്കിലും ഒരാൾ വിശ്വസിക്കാതായാൽ തങ്ങളുടെ വിശ്വാസം തകർന്നടിയുമെന്ന് കരുതുന്നവരുടെ മാത്രം അരക്ഷിതാവസ്ഥയാണ് അത് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ശാന്തരാവുക. ദൈവത്തിന് കുഴപ്പമൊന്നുമില്ല. രാജമൗലിക്കും കുഴപ്പമൊന്നുമില്ല. ഇവർ രണ്ടുപേരെയും മനസ്സിലാക്കാൻ കഴിയാത്തവർ മാത്രമാണ് ഇവിടെ കഷ്ടപ്പെടുന്നത്.
അതിനാൽ ദൈവം രാജമൗലിയുടെ നിറഞ്ഞുകവിഞ്ഞ ബാങ്ക് ബാലൻസിലേക്ക് ‘വാരണാസി’യിലൂടെ ഇനിയും വലിയൊരു തുക കൂടി ചേർക്കുമ്പോൾ, ഈ പരാജിതർക്ക് അസൂയയോടെ നെഞ്ചത്തടിച്ച് കരയാം. ചുരുക്കത്തിൽ, ഇത് ദൈവവിശ്വാസത്തിന്റെ മുഖംമൂടി അണിഞ്ഞ പച്ചയായ അസൂയയാണ്." രാം ഗോപാൽ വർമയുടെ വാക്കുകൾ.
Content Highlights: Director Ram Gopal Varma supports Rajamouli