

പുത്തൂർ: സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്ന വാർഡിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും പത്രിക സമർപ്പിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കരുവായം രണ്ടാം വാർഡിലാണ് ഇടതുനേതാക്കൾ പരസ്പരം പോരിനൊരുങ്ങുന്നത്.സിപിഐ തേവലപ്പുറം ലോക്കൽ സെക്രട്ടറി ബി വിജയൻപിള്ളയും സിപിഐഎം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കരുവായം ബ്രാഞ്ച് സെക്രട്ടറിയുമായ സുനിൽകുമാറുമാണ് മത്സരരംഗത്തുള്ളത്.
സുനിൽകുമാർ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നിലവിൽ സിപിഐയ്ക്കാണ് കരവായം സീറ്റ്. ബി. വിജയൻപിള്ള ഇവിടെ സ്ഥാനാർഥിയാകുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സുനിൽകുമാറും നാമനിർദേശപത്രിക സമർപ്പിച്ചത്. നിലവിൽ ബിജെപി ജയിച്ച വാർഡാണിത്.
Content Highlight : CPI local secretary and CPI(M) local committee member contesting in the same ward