

ആഷസ് ക്രിക്കറ്റ് പരമ്പയുടെ ഒന്നാം ദിവസം പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെത്തിയത് റെക്കോർഡ് കാണികൾ. ആദ്യ ദിവസം 51,531 കാണികൾ മത്സരം കാണാനെത്തിയെന്നാണ് കണക്കുകൾ. പെർത്തിലെ ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും ഉയർന്ന കാഴ്ചക്കാരുടെ എണ്ണമാണിത്. കഴിഞ്ഞ വർഷം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം ദിവസം 32,368 കാണികൾ മത്സരം കാണാനെത്തിയതായിരുന്നു ഇതിന് മുമ്പുള്ള ഉയർന്ന കണക്ക്.
അതിനിടെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നോട്ടുപോകുകയാണ്. മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 132 റൺസിൽ എല്ലാവരും പുറത്തായി. 40 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. ഏഴ് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇംഗ്ലീഷ് നായകൻ മറുപടി നൽകി.
പിന്നാലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിനെ ഓസീസ് പേസർമാർ വരിഞ്ഞുമുറുക്കി. രണ്ടാം ഇന്നിങ്സ് 20 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 117 റൺസിന്റെ ലീഡുണ്ട്. 33 റൺസെടുത്ത ഒലി പോപ്പാണ് ഇതുവരെയുള്ളവരിൽ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി സ്കോട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Perth Test sees highest single-day attendance