

അടുത്ത വർഷം ആദ്യം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മെയിലുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐസിസി ടൂർണമെന്റുകളിൽ ഇരുടീമകളും ഒരേ ഗ്രൂപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരത്തിന് നിഷ്പക്ഷ വേദിമെന്ന് ആവശ്യമുള്ളതിനാൽ കൊളംബോയിൽ വെച്ചായിരിക്കും മത്സരം നടക്കുക.
ട്വന്റി 20 ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി എട്ടിനാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യുഎസ്എയാണ് ഇന്ത്യയുടെ എതിരാളികൾ. നമീബിയ, നെതർലാൻഡ്സ് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക. മാർച്ച് എട്ട് വരെ ടൂർണമെന്റ് നീളും. 2016ന് ശേഷം ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയരാകുന്നത്. ഇന്ത്യയിൽ കളിക്കില്ലെന്ന പാകിസ്താന്റെ നിലപാടാണ് ശ്രീലങ്കയിലും ലോകകപ്പ് മത്സരങ്ങൾക്ക് വേദിയൊരുങ്ങാൻ കാരണം. ആദ്യമായാണ് ഏഷ്യലെ രണ്ട് രാജ്യങ്ങൾ ട്വന്റി 20 ലോകകപ്പിന് ഒരുമിച്ച് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.
Content Highlights: India Vs Pakistan T20 World Cup 2026 Match To Be Played On Same Group