

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. 2026 ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. സിംബാംബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. അമേരിക്കക്കും ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം പിടിച്ചത്.
ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ സിംബാബ്‌വെ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, സ്കോട്‌ലന്‍ഡ് ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ അയര്‍ലന്‍ഡ്, ജപ്പാന്‍, ശ്രീലങ്ക എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ഡിയില്‍ ടാന്‍സാനിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ടാന്‍സാനിയ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടും. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായാണ് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ നടക്കുക. ഇരു ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകളാകും സെമിയിലെത്തുക.
Content Highlights: India to open U19 World Cup 2026 campaign against USA