ഗംഭീറിനെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ?; മറുപടിയുമായി സൗരവ് ഗാംഗുലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലും ഇന്ത്യ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഗംഭീറിനെതിരെയുള്ള വിമർശനം കൂടുതൽ ശക്തമാകുന്നത്

ഗംഭീറിനെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ?; മറുപടിയുമായി സൗരവ് ഗാംഗുലി
dot image

കഴിഞ്ഞ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നടത്തുന്ന മോശം പ്രകടനങ്ങളിൽ പരിശീലകൻ ​ഗൗതം ​ഗംഭീറിനെ പുറത്താക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ ​സൗരവ് ​ഗാംഗുലി. ഇപ്പോൾ ​ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നാണ് ​​ഗാം​ഗുലിയുടെ വാക്കുകൾ. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ടീമിനെ ​ഗാം​ഗുലി അഭിനന്ദിക്കുകയും ചെയ്തു.

'ഒരു പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറും ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ​ഗില്ലും ഇം​ഗ്ലണ്ടിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് അവർക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ‌ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.' ​ഗാം​ഗുലി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ബൗളർമാരെ അമിതമായി പിന്തുണച്ച പിച്ചിൽ മൂന്ന് ദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നടന്നത്. സമാനമായി ​ഗൗതം ​ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേറ്റ ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം മോശമായി തുടരുകയാണ്. ന്യൂസിലാൻഡിനെതിരെ നാട്ടിലും ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലും ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പരമ്പര തോൽവി ഭീഷണി നേരിടുകയാണ്. നവംബർ 22 മുതൽ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് തുടങ്ങുക.

Content Highlights: Ganguly's Honest Reply When Asked If Gambhir Should Be Sacked As Test Coach

dot image
To advertise here,contact us
dot image