കൊയിലാണ്ടി നഗരസഭ പിടിക്കാൻ മാനവികവുമായി കൈകോർത്ത് യുഡിഎഫ്, രണ്ട് വാർഡിൽ മത്സരിക്കും

യുഡിഎഫ് പിന്തുണയോടെ രണ്ട് വാർഡുകളിലാണ് മാനവികം മത്സരിക്കുക

കൊയിലാണ്ടി നഗരസഭ പിടിക്കാൻ മാനവികവുമായി കൈകോർത്ത് യുഡിഎഫ്, രണ്ട് വാർഡിൽ മത്സരിക്കും
dot image

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ യുഡിഎഫുമായി കൈകോർത്ത് മാനവികം സാംസ്‌കാരികസംഘടന. സിപിഐഎം മുൻ ഏരിയാ സെക്രട്ടറി എൻ വി ബാലകൃഷ്ണൻ രക്ഷാധികാരിയായ മാനവികം സാംസ്‌കാരികസംഘടന യുഡിഎഫുമായി കൈകോർത്ത് കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കും.

യുഡിഎഫ് പിന്തുണയോടെ രണ്ട് വാർഡുകളിലാണ് മാനവികം മത്സരിക്കുക. നഗരസഭയിലെ വാർഡ് 28 വരകുന്ന്, 29 കുറുവങ്ങാട് എന്നിവിടങ്ങളിലാണ് ഇവർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. മാനവികം സംഘടനയുടെ പ്രസിഡന്റായ ടി പി ബീനയാണ് വരകുന്ന് വാർഡിൽ സ്ഥാനാർഥി. ഇവർക്കായി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

കുറുവങ്ങാട് മാനവികത്തിന്റെ ട്രഷററായ എൻ വി മുരളി സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന കൊയിലാണ്ടി നഗരസഭയിൽ നിലവിൽ സിപിഐഎമ്മിന് 24 ഉം സിപിഐക്ക് ഒരു സീറ്റുമാണുള്ളത്. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് പത്തും ലീഗിന് ആറ് സീറ്റുകളുമുണ്ട്. മൂന്നുസീറ്റിലാണ് ബിജെപി കഴിഞ്ഞതവണ വിജയിച്ചത്.

Content Highlights: Manavikam joins hands with UDF in Koyilandy Municipality

dot image
To advertise here,contact us
dot image