'സിഎസ്കെയില്‍ സഞ്ജു അക്കാര്യം ശ്രദ്ധിക്കണം'; മുന്നറിയിപ്പ് നല്‍കി റോബിന്‍ ഉത്തപ്പ

'സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ താഴെ പോകുന്ന ഐഡിയ എനിക്ക് ഇഷ്ടമല്ല'

'സിഎസ്കെയില്‍ സഞ്ജു അക്കാര്യം ശ്രദ്ധിക്കണം'; മുന്നറിയിപ്പ് നല്‍കി റോബിന്‍ ഉത്തപ്പ
dot image

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഞ്ജു സാംസണ്‍ ഓപ്പണില്‍ തന്നെ തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ദേശീയ ടീമില്‍ തുടരണമെങ്കില്‍ സഞ്ജുവിന് ചെന്നൈയിലും ഓപ്പണിങ് തന്നെ ഇറങ്ങണമെന്നാണ് ഉത്തപ്പ പറയുന്നത്. ചെന്നൈയില്‍ പുതിയ പൊസിഷനില്‍ ബാറ്റിങ്ങിനിറങ്ങി പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ക്ക് ഒരു അവസരമായിരിക്കും അതെന്നും ഉത്തപ്പ മുന്നറിയിപ്പ് നല്‍കി.

'സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ താഴെ പോകുന്ന ഐഡിയ എനിക്ക് ഇഷ്ടമല്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഞ്ജുവും റുതുരാജും ഓപ്പണ്‍ ചെയ്യുന്നതായിരിക്കും നിങ്ങള്‍ കാണുകയെന്ന് ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ സഞ്ജുവും ഉര്‍വില്‍ പട്ടേലും ഓപ്പണിങ്ങിനിറങ്ങും', ഉത്തപ്പ പറഞ്ഞു.

'ഇന്ത്യന്‍ ടീമില്‍ മുന്‍നിരയില്‍ തുടരണമെങ്കില്‍ ഐപിഎല്ലിലും സഞ്ജു ഓപ്പണിങ്ങില്‍ തന്നെ ഇറങ്ങണം. ആ നമ്പറില്‍ താഴെ സഞ്ജു ബാറ്റിങ്ങിനിറങ്ങിയാല്‍ അദ്ദേഹം തന്നോടുതന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും അത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സഞ്ജുവിനെതിരെ സെലക്ടര്‍മാര്‍ അക്കാര്യം ഉപയോഗിക്കാനും സാധ്യതയുണ്ട്', ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Content Highlights: Robin Uthappa warns Sanju Samson to open in IPL 2026 or risk being axed

dot image
To advertise here,contact us
dot image