സച്ചിനും ദ്രാവിഡുമില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചരിത്രത്തിലെ മികച്ച സംയുക്ത ഇലവനെ പ്രഖ്യാപിച്ച് വിസ്ഡൻ

സച്ചിനും ദ്രാവിഡുമില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മികച്ച സംയുക്ത ഇലവനെ പ്രഖ്യാപിച്ച് വിസ്ഡൻ

സച്ചിനും ദ്രാവിഡുമില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചരിത്രത്തിലെ മികച്ച സംയുക്ത ഇലവനെ പ്രഖ്യാപിച്ച് വിസ്ഡൻ
dot image

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സംയുക്ത ഇലവനെ പ്രഖ്യാപിച്ച് വിസ്ഡൻ പബ്ലിക്കേഷൻസ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറിനും രാഹുൽ ദ്രാവിഡിനും ടീമിൽ ഇടമില്ല. വിരാട് കോഹ്‍ലിയാണ് ക്യാപ്റ്റനായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 40ന് മുകളിൽ ശരാശരിയിൽ ബാറ്റ് ചെയ്ത താരമാണ് കോഹ്‍ലി. 2017/18 സീരിസിലെ ഒരു മത്സരത്തിൽ 153 റൺസ് കോഹ്‍ലി നേടിയിരുന്നു. ആ പരമ്പരയിൽ മറ്റൊരു ഇന്ത്യൻ താരത്തിനും ഇത്ര വലിയൊരു റൺസ് നേടാൻ കഴിഞ്ഞില്ല. 2019/20ൽ ഇന്ത്യയിൽ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്‍ലി പുറത്താകാതെ 254 റൺസെടുത്തിരുന്നു. 300ലധികം റൺസ് നേടാമായിരിന്നിട്ടും ഇന്ത്യയുടെ വിജയത്തിന് വേണ്ടി കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംയുക്ത ഇലവന്റെ ക്യാപ്റ്റനായി വിസ്ഡൻ കോഹ്‍ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ വിരേന്ദർ സെവാ​ഗും ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽ​ഗറും ചേർന്നാണ് ഇന്നിങ്സ് ഓപൺ ചെയ്യുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറായ 319 റൺസ് സെവാ​ഗ് അടിച്ചെടുത്തത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. മൂന്നാം നമ്പറിൽ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും നാലാം നമ്പറിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി അഞ്ചാം നമ്പറിലാണ് വിസ്ഡൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറാം നമ്പറിലുള്ള എ ബി ഡിവില്ലിയേഴ്സാണ് വിക്കറ്റ് കീപ്പർ. ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജയും എട്ടാമത് ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഡെയ്ൽ സ്റ്റെയിൻ, ജസ്പ്രീത് ബുംമ്ര, അലൻ ഡൊണാൾഡ് എന്നിവരാണ് പേസ് ബൗളർമാർ.

വിസ്ഡൻ പബ്ലിക്കേഷൻസ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചരിത്രത്തിലെ മികച്ച സംയുക്ത ഇലവൻ: വിരേന്ദർ സെവാ​ഗ്, ഡീൻ എൽ​ഗർ, ഹാഷിം അംല, ജാക് കാലീസ്, വിരാട് കോഹ്‍ലി, എ ബി ഡിവില്ലിയേഴ്സ്, രവീന്ദ്ര ജഡേജ, അനിൽ കുംബ്ലെ, ഡെയ്ൽ സ്റ്റെയിൻ, ജസ്പ്രീത് ബുംമ്ര, അലൻ ഡൊണാൾഡ്.

Content Highlights: Wisden's combined all-time India-South Africa Test XI

dot image
To advertise here,contact us
dot image