'ട്വന്റി 20യിൽ ഓപണർമാർ മാത്രമാണ് സ്ഥിരം, ഇന്ത്യൻ ബാറ്റിങ് ഓഡറിൽ മാറ്റങ്ങൾ തുടരും': ​ഗൗതം ​ഗംഭീർ

'എല്ലാവർക്കും ബാറ്റിങ്ങിൽ വലിയ പ്രധാന്യം നൽകുന്നുണ്ട്.'

'ട്വന്റി 20യിൽ ഓപണർമാർ മാത്രമാണ് സ്ഥിരം, ഇന്ത്യൻ ബാറ്റിങ് ഓഡറിൽ മാറ്റങ്ങൾ തുടരും': ​ഗൗതം ​ഗംഭീർ
dot image

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റിങ് ഓഡറിൽ മാറ്റങ്ങൾ തുടരുമെന്ന് വ്യക്തമാക്കി മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീർ. ഇന്ത്യൻ ടീമിലെ ഓപണിങ് സഖ്യത്തിന് മാത്രമാണ് സ്ഥിരമായി കളിക്കാൻ കഴിയുക. മറ്റെല്ലാരെയും വ്യത്യസ്ത നമ്പറുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നാണ് ​ഗംഭീർ പ്രതികരിക്കുന്നത്.

'2024ൽ ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലന സ്ഥാനം ഏറ്റെടുത്തത് മുതൽ ഞാൻ നടപ്പിലാക്കുന്ന ആശയമാണിത്. അതിന് ഇതുവരെ മാറ്റം വന്നിട്ടില്ല. ഓപണർമാർ സ്ഥിരമായി അതേ സ്ഥാനത്തുതന്നെ കളിക്കും. ബാക്കി എല്ലാവർക്കും മാറ്റങ്ങളുണ്ടാകും. എല്ലാവർക്കും ബാറ്റിങ്ങിൽ വലിയ പ്രധാന്യം നൽകുന്നുണ്ട്.' ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോയിൽ ​ഗംഭീർ പ്രതികരിച്ചു.

'ട്വന്റി 20യിൽ എത്ര റൺസെടുത്തു എന്നതിലല്ല കാര്യം. മത്സരത്തിലുണ്ടാക്കുന്ന സ്വാധീനമാണ് വലുത്. ടി20 ക്രിക്കറ്റിൽ ഒരു താരമുണ്ടാക്കുന്ന സ്വാധീനത്തിന് വലിയ പ്രധാന്യമുണ്ട്. ഒരിന്നിങ്സിൽ ആകെ 120 പന്തുകളാണുള്ളത്. ഓരോ ബോളും നിർണായകമാണ്. ഓരോ ബോളിലും പരമാവധി സ്വാധീനം ചെലുത്താൻ താരങ്ങൾക്ക് കഴിയണം. അതുകൊണ്ടാണ് ബാറ്റിങ് ഓഡറിൽ മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുന്നത്,' ​ഗംഭീർ കൂട്ടിച്ചേർത്തു.

'ബാറ്റിങ് ശരാശരി, സ്ട്രൈക്ക് റേറ്റ് എന്നിവയെക്കുറിച്ച് മാത്രമല്ല ഇന്ത്യൻ ടീം ചിന്തിക്കുന്നത്. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് ഒരു താരത്തിന് എത്രമാത്രം ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമെന്നതാണ് നിർണായകം,' ​ഗംഭീർ വ്യക്തമാക്കി.

Content Highlights: Gautam Gambhir about the T20 mindset in batting

dot image
To advertise here,contact us
dot image