

പാകിസ്താൻ, ശ്രീലങ്ക ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‍വെ ക്രിക്കറ്റ്. സിക്കന്ദർ റാസ നായകനാകുന്ന 15 അംഗ ടീമിനെയാണ് സിംബാബ്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുകയാണ് പരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിംബാബ്‍വെ ക്രിക്കറ്റ് പ്രസ്താവനയിൽ പ്രതികരിച്ചു.
നവംബർ 17നാണ് ത്രിരാഷ്ട്ര പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആതിഥേയരായ പാകിസ്താനെതിരെയാണ് പരമ്പരയിൽ സിംബാബ്‍വെയുടെ ആദ്യ മത്സരം. പിന്നാലെ നവംബർ 19ന് ശ്രീലങ്കയെ സിംബാബ്‍വെ നേരിടും. നവംബർ 23ന് രണ്ടാം റൗണ്ടിൽ സിംബാബ്‍വെ വീണ്ടും പാകിസ്താനെ നേരിടും. നവംബർ 25നാണ് ശ്രീലങ്കയ്ക്കെതിരായ സിംബാബ്‍വെയുടെ രണ്ടാം റൗണ്ട് മത്സരം. നവംബർ 29നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.
ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള സിംബാബ്‍വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബേൾ, ഗ്രീം ക്രീമർ, ബ്രാഡ്ലി ഇവാൻസ്, ക്ലൈവ് മഡാൻഡെ, ടിനോടെൻഡ മപോസ, വെല്ലിങ്ടൺ മസകാന്ദസ, തടിവനാഷെ മരുമാനി, ടോണി മുനിയോൻഗ, തഷിംഗ മുസെകിവ, ഡിയോൺ മയേഴ്സ്, റിചാർഡ് നഗ്രാവ, ന്യൂമാൻ ന്യാംഹുരി, ബ്രണ്ടൻ ടെയ്ലർ.
Content Highlights: Zimbabwe name squad for T20I tri-series in Pakistan