പാർട്ടി പരിപാടിയിൽ വൈകിയെത്തി, രാഹുല്‍ ഗാന്ധിക്ക് പത്ത് 'പുഷ് അപ് ശിക്ഷ'

രാഹുൽ 'ശിക്ഷ' സ്വീകരിച്ചതു കണ്ട വൈകിയെത്തിയ മറ്റുനേതാക്കളും പുഷ് അപ്പ് എടുക്കാൻ തുടങ്ങി

പാർട്ടി പരിപാടിയിൽ വൈകിയെത്തി, രാഹുല്‍ ഗാന്ധിക്ക് പത്ത് 'പുഷ് അപ് ശിക്ഷ'
dot image

ഭോപ്പാൽ: പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും 'പുഷ് അപ്പ് ശിക്ഷ'. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ പച്മർച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. രാഹുൽ ഗാന്ധിക്ക് പുറമെ പരിപാടിയിൽ വൈകി എത്തിയ ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാർക്കും പുഷ് അപ്പ് ശിക്ഷ കിട്ടി.

ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ മധ്യപ്രദേശിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പരിശീലനത്തിന് വൈകി എത്തുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ സച്ചിൻ റാവു പറഞ്ഞിരുന്നു. രാഹുലിനോടും ശിക്ഷയുടെ കാര്യം സച്ചിൻ റാവു സൂചിപ്പിച്ചു. ഇതോടെ താൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് രാഹുൽ ചോദിച്ചു. പത്ത് പുഷ് അപ്പ് എടുത്തോളൂവെന്ന് സച്ചിൻ റാവു പറഞ്ഞതും രാഹുൽ ഗാന്ധി വേഗത്തിൽ പുഷ് അപ്പ് എടുക്കാൻ തുടങ്ങി. വെള്ള നിറത്തിലുള്ള ടീ ഷർട്ടും പാന്റ്‌സുമായിരുന്നു രാഹുലിന്റെ വേഷം. രാഹുൽ 'ശിക്ഷ' സ്വീകരിച്ചതു കണ്ട വൈകിയെത്തിയ മറ്റുനേതാക്കളും പുഷ് അപ്പ് എടുക്കാൻ തുടങ്ങി.

അതേസമയം പരിശീലന പരിപാടിയിലും രാഹുൽ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ വിമർശനം ആവർത്തിച്ചു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിലും അട്ടിമറികൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi Turns up late at congress training punished with ten push -ups

dot image
To advertise here,contact us
dot image