ഫോമിലെത്തി മന്ദാന; ലോക റെക്കോർഡും സ്വന്തം; ഓസീസിനെതിരെ മികച്ച തുടക്കം

മത്സരത്തിൽ ഒരു വലിയ റെക്കോർഡും മന്ദാനയുടെ പേരിൽ ചാർത്തപ്പെട്ടു.

ഫോമിലെത്തി മന്ദാന; ലോക റെക്കോർഡും സ്വന്തം; ഓസീസിനെതിരെ മികച്ച തുടക്കം
dot image

വനിതാ ഏകദിന ലോകകപ്പില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തിളങ്ങാതിരുന്ന ഇന്ത്യയുടെ സൂപ്പർ താരം സ്‌മൃതി മന്ദാന ഓസീസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 66 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറുകളും അടക്കം 80 റൺസാണ് താരം പുറത്താകുന്നതിന് മുമ്പ് നേടിയത്. മത്സരത്തിൽ ഒരു വലിയ റെക്കോർഡും മന്ദാനയുടെ പേരിൽ ചാർത്തപ്പെട്ടു.

വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതിയുടെ പേരിലായിരുന്നു. ഈ വര്‍ഷം കളിച്ച 17 ഏകദിനങ്ങളില്‍ നിന്ന് 982 റണ്‍സാണ് സ്മൃതി നേടിയത്. ഓസ്ട്രേലിയക്കെതിരെ 18 റണ്‍സ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്മൃതിയുടെ പേരിലായി.

അതേസമയം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലാണ്. 91 പന്തില്‍ 73 റണ്‍സുമായി പ്രതികാ റാവലും 12 പന്തിൽ 13 റൺസുമായി ഹാർലീൻ ഡിയോളുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് ഈ മത്സരം നിർണായകമാണ്.

Content Highlights: Smriti Mandhana Creates History, score 1000 runs in calendar year

dot image
To advertise here,contact us
dot image