ഗംഭീറിന്റെ 'ചങ്ക്' ആയതിനാൽ മാത്രം ടീമിൽ കളിക്കുന്നു; ആഞ്ഞടിച്ച് മുൻ സെലക്ടർ

താരത്തിന്റെ സെലക്ഷനെതിരെ ആരാധകരും ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

ഗംഭീറിന്റെ 'ചങ്ക്' ആയതിനാൽ മാത്രം ടീമിൽ കളിക്കുന്നു; ആഞ്ഞടിച്ച് മുൻ സെലക്ടർ
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ഏകദിന, ടി-20 പരമ്പരക്കുള്ള ടീമിനെയായിരുന്നു പ്രഖ്യാപിച്ചത്. രണ്ട് ടീമിലും ഇന്ത്യൻ യുവ പേസർ ഹർഷിത് റാണ ഇടം നേടിയിരുന്നു. താരത്തിന്റെ സെലക്ഷനെതിരെ ആരാധകരും ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ ഹർഷിത് റാണ ഗംഭീറിന്റെ ഇഷ്ടക്കാരൻ ആയതുകൊണ്ട് മാത്രമാണ് ടീമിൽ കളിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്.

ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും ഉറപ്പുള്ള ഒരേയൊരു താരം ഹർഷിത് റാണയാണ്. അവൻ എന്തിനാണ് ടീമിലെന്ന് ആർക്കും അറിയില്ല. ഗംഭീറിന്റെ ഇഷ്ടക്കാരനായാൽ എപ്പോഴും ടീമിൽ ഇടം നേടാം. 2027 ടി-20 ലോകകപ്പിനായിരിക്കണം ഇന്ത്യൻ ടീം ഫോക്ക്‌സ് ചെയ്യേണ്ടത്. എന്നാൽ ഇന്ത്യ അതാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയൊക്കെ സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾ ട്രോഫിയോട് വിട പറയണം,' അദ്ദേഹം പറഞ്ഞു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുന്നത്. ഇന്ത്യൻ ഏകദിന സ്‌ക്വാഡിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഏകദിന ടീമിന്റെ നായകനായി എത്തുന്നത്.

ഇന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സ്‌ക്വാഡുകൾ

ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്സ്വാൾ.

ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.

Content Highlights- Kris Srikanth slams Harshit rana's Selection

dot image
To advertise here,contact us
dot image