47 വർഷത്തിന് ശേഷം ആദ്യം! ഗവാസ്‌കറിനൊപ്പം റെക്കോർഡിലെത്തി ക്യാപ്റ്റൻ ഗിൽ

ക്യാപ്റ്റൻ ആയതിന് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിരുന്ന ഗിൽ അത് സ്വന്തം മണ്ണിലും തുടരുകയാണ്

47 വർഷത്തിന് ശേഷം ആദ്യം! ഗവാസ്‌കറിനൊപ്പം റെക്കോർഡിലെത്തി ക്യാപ്റ്റൻ ഗിൽ
dot image

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ യുവ നായകൻ ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ താരം അർധസെഞ്ച്വറി കുറിച്ചിരുന്നു. അഹമ്മദാബാദിൽ വെച്ച് നടക്കുന്ന മത്സരത്തിൽ 91 പന്തിലാണ് താരം അർധസെഞ്ച്വറി കുറിക്കുന്നത്. അഞ്ച് ഫോറടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ ആയതിന് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിരുന്ന ഗിൽ അത് സ്വന്തം മണ്ണിലും തുടരുകയാണ്. ഇംഗ്ലണ്ട് മണ്ണിൽ റണ്ണുകൾ വാരിക്കൂട്ടിയ ഗിൽ അദ്ദേഹത്തിന്റെ മികവ് ടെസ്റ്റിലും പുറത്തെടുക്കുകയാണ്.

100 പന്തിൽ 50 റൺസ് നേടിയ ഗിൽ ക്യാപ്റ്റൻ റോസ്റ്റൺ ചെയ്‌സിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയിൽ വെച്ച് താരത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. ഇതിലൂടെ മറ്റൊരു ചരിത്രമാണ് ഗിൽ തന്റെ പേരിൽ കുറിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി സ്വന്തം മണ്ണിൽ കളിക്കുന്ന ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ച്വറിയടിക്കുന്ന താരമാകാൻ ഗില്ലിനായി. 47 വർഷം മുമ്പ് സുനിൽ ഗവാസ്‌കർ സ്വന്തമാക്കിയ നേട്ടത്തിനൊപ്പമാണ് ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്.

1978ൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം മണ്ണിൽ ക്യാപ്്റ്റനായി ഗവാസ്‌കർ ഇന്ത്യക്ക് വേണ്ടി 50ന് മുകളിൽ സ്‌കോർ ചെയ്തിരുന്നു. ആ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 205 റൺസ് നേടാൻ ഗവാസ്‌കറിന് സാധിച്ചു.

അതേസമയം ഗിൽ അർധശതകം തികച്ച മത്സരത്തിൽ കെഎൽ രാഹുൽ സെഞ്ച്വറി നേടി. അർധസെഞ്ച്വറി തികച്ച ധ്രുവ് ജൂറലും രവീന്ദ്ര ജഡേജയുമാണ് നിലവിൽ ക്രീസിൽ. വിൻഡീസിന് വേണ്ടി ക്യാപ്റ്റൻ റോസ്റ്റൺ ചെയ്‌സ് രണ്ട് വിക്കറ്റും, ജോമൽ വറിക്കൻ, ജെയ്ഡൺ സീലസ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Content Highlights- Shubman Gill Scores fifty in First home match

dot image
To advertise here,contact us
dot image