അർധ സെഞ്ച്വറി കടന്ന് ജുറലും ജഡേജയും; വിൻഡീസിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

നിലവിൽ 164 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

അർധ സെഞ്ച്വറി കടന്ന് ജുറലും ജഡേജയും; വിൻഡീസിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്
dot image

അഹമ്മദാബാദിൽ പുരോഗമിക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. കെ എൽ രാഹുലിന്റെ =സെഞ്ച്വറിക്കും ശുഭ്മാൻ ഗില്ലിന്റെ അർധ സെഞ്ചുറിക്കും പിന്നാലെ ധ്രുവ് ജുറലും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറി കടന്നു.

68 റൺസ് നേടി ധ്രുവ് ജുറലും 50 റൺസ് നേടി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. നിലവിൽ 96 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടിയിട്ടുണ്ട്. നിലവിൽ 164 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

നേരത്തെ മത്സരത്തിൽ കെ എൽ രാഹുൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 199 പന്തുകളിൽ 12 ഫോറുകൾ അടക്കം 100 റൺസാണ് നേടിയത്.. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

Content Highlights- ; Jurel and Jadeja cross half-centuries; India take a huge lead against Windies

dot image
To advertise here,contact us
dot image