
വിൻഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ഒരോവറിൽ രണ്ട് സിക്സറുമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. വിൻഡീസ് ബോളർ വാരിക്കൻ എറിഞ്ഞ 72-ാം ഓവറിൽ രണ്ട് തവണയാണ് താരം പന്ത് അതിർത്തി കടത്തിയത്. ഉടനെ തന്നെ താരം അർധ സെഞ്ച്വറി കടന്നു.
🌧️STORM ALERT 🌧️
— Cricbuzz (@cricbuzz) October 3, 2025
It's raining sixes in Ahmedabad courtesy Jadeja and Jurel 🔥pic.twitter.com/vfSEEkCe5D
75 പന്തിലാണ് താരം അർധ സെഞ്ച്വറി കടന്നത്. 68 റൺസ് നേടിയ ധ്രുവ് ജുറലിനിനോടപ്പം താരമിപ്പോഴും ക്രീസിലുണ്ട്. 95 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 324 റൺസ് നേടിയ ഇന്ത്യ 164 റൺസിന്റെ ലീഡിലാണ്.
നേരത്തെ മത്സരത്തിൽ കെ എൽ രാഹുൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 199 പന്തുകളിൽ 12 ഫോറുകൾ അടക്കം 100 റൺസാണ് നേടിയത്.. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights- Jadeja hits two sixes in one over; Fans say, "What is this T20?"; VIDEO