സിനിമ കണ്ടിറങ്ങുന്നവർ സസ്പെൻസ് പൊട്ടിക്കരുത്, വ്യാജൻ ഇറക്കരുത്, അഭ്യർത്ഥനയുമായി കാന്താര ടീം

24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്

സിനിമ കണ്ടിറങ്ങുന്നവർ സസ്പെൻസ് പൊട്ടിക്കരുത്, വ്യാജൻ ഇറക്കരുത്, അഭ്യർത്ഥനയുമായി കാന്താര ടീം
dot image

സിനിമ കണ്ടിറങ്ങുന്നവർ സസ്പെൻസ് പൊട്ടിക്കരുത്, വ്യാജൻ ഇറക്കരുത്, അഭ്യർത്ഥനയുമായി കാന്താര ടീം

സിനിമാപ്രേമികൽ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര. പ്രേക്ഷകരെ നിരാശപ്പെടുത്താതെ ചിത്രം അതിഗംഭീര പ്രകടനമാണ് തിയേറ്ററിൽ കാഴ്ച്ചവെക്കുന്നത്. സിനിമ ഇറങ്ങുന്നതിനൊപ്പം തന്നെ ചിത്രങ്ങളുടെ വ്യാജ പതിപ്പും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിക്കുന്ന ട്രെൻഡ് സമീപ കാലത്തായി ഉണ്ട്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് കാന്താര ടീം.

കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. സിനിമ തിയേറ്ററിൽ തന്നെ ആസ്വദിക്കൂ,' എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്. അതേസമയം, മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്.

സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കെ ജി എഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Kantara team urges not to encourage movie piracy

dot image
To advertise here,contact us
dot image