റോബിൻസണിന്റെ സെഞ്ച്വറിക്ക് മാർഷിന്റെ മറുപടി; ആദ്യ ടി20 യിൽ കിവീസിനെ വീഴ്ത്തി ഓസീസ്

ആദ്യ ടി20യില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം.

റോബിൻസണിന്റെ സെഞ്ച്വറിക്ക് മാർഷിന്റെ മറുപടി; ആദ്യ ടി20 യിൽ കിവീസിനെ വീഴ്ത്തി ഓസീസ്
dot image

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം. ആതിഥേയരായ ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 6.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് മറികടന്നു.

43 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന് വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി. ഓസീസിന് വേണ്ടി 18 പന്തില്‍ 31 റൺസ് നേടി ട്രാവിസ് ഹെഡും തിളങ്ങി.

Also Read:

നേരത്തെ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. 1.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആറ് എന്ന നില നിലയിലായിരുന്നു തുടര്‍ന്ന് റോബിന്‍സണ്‍ നടത്തിയ പോരാട്ടമാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 66 പന്തിൽ അഞ്ച് സിക്‌സറും ആറ് ഫോറുമടക്കം 106 റൺസാണ് റോബിൻസൺ നേടിയത്.

Content Highlights- Marsh's reply to Robinson's century; Aussies defeat Kiwis in first T20

dot image
To advertise here,contact us
dot image