
ഐ സി സി ടി20 റാങ്കിങ്ങിൽ അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തിയരുന്നു.ഏഷ്യാ കപ്പിൽ 200 സ്ട്രൈക്ക് റേറ്റിൽ 314 റൺസുമായി ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ നിന്ന് യുവ ഓപ്പണർ അടിച്ചെടുത്തത്.
ടൂർണമെന്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരനും അഭിഷേക് തന്നെയാണ്. ഐസിസി ടി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ 931 പോയിന്റുമായാണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്. നിലവിൽ അദ്ദേഹത്തിന് 926 പോയിന്റുണ്ട്.
ട്വന്റി-20യിൽ ഒരു ബാറ്ററുടെ ഏറ്റവും വലിയ റെക്കോഡ് റേറ്റിങ് പോയിന്റാണ് ഇത്. ഏറ്റവും പുതുക്കിയ റാങ്കിങ്ങിലാണ് അദ്ദേഹത്തിന് ഇത്രയും പോയിന്റ് ലഭിച്ചത്. ഏകദിനത്തിൽ വിവിയൻ റിച്ചാർഡ്സിനും ടെസ്റ്റിൽ ഡോൺ ബ്രാഡ്മാനുമാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റുള്ളത്.
ടെസ്റ്റിൽ 961 പോയിന്റുമായി ബ്രാഡ്മാൻ ഒന്നാമതെത്തിയപ്പോൾ. വിവിയൻ റിച്ചാർ്ഡ്സാണ് ഏകദിനത്തിൽ ഒന്നാമതുള്ളത്. 935 പോയിന്റാണ് ഏകദിനത്തിലെ ടോപ് റേറ്റിങ് പോയിന്റ്.
ഇംഗ്ലണ്ട് താരം ഡേവിഡ് മലനെയാണ് റേറ്റിങ് റെക്കോർഡിൽ അഭിഷേക് മറികടന്നത്. 919 പോയിന്റുമായി മലനാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ 61 റൺസ് നേടിയതോടെ അഭിഷേക് 931 പോയിന്റ് സ്വന്തമാക്കുകയായിരുന്നു
Content Highlights- ; Abhishek Sharma Creates History in t20 cricket