പ്രശസ്ത മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) (81) അന്തരിച്ചു

1995 ബാംഗ്ലൂർ മിസ്സ് വേൾഡ് കോമ്പറ്റിഷനിൽ ചമയ്ക്കാരനായി ഇദ്ദേഹമായിരുന്നു.

പ്രശസ്ത മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) (81) അന്തരിച്ചു
dot image

പ്രശസ്ത മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) (81) അന്തരിച്ചു. മെരിലാൻഡ് സ്റ്റുഡിയോയിൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ കലാ ജീവിതം തുടങ്ങി പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു. ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, വന്ദനം ലാൽസലാം, താളവട്ടം വിരാസത്ത് ഹേ രാ പേഹ്‌രി മേഘം തുടങ്ങി 150 ഓളം മലയാളം ഹിന്ദി തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു. കുമാര സംഭവത്തിൽ ശ്രീദേവി, ജ്യേതിക എന്നിവർക്ക് ആദ്യമായി ചമയം നിർവ്വഹിച്ചു. 1995 ബാംഗ്ലൂർ മിസ്സ് വേൾഡ് കോമ്പറ്റിഷനിൽ ചമയ്ക്കാരനായി ഇദ്ദേഹമായിരുന്നു. സ്വാമി അയ്യപ്പൻ കടമറ്റത്ത് കത്തനാർ തുടങ്ങി ഹിറ്റ് സീരിയലുകളിലും ചമയം നിർവ്വഹിച്ചു.

Content Highlights: Make up man vikraman nair passed away

dot image
To advertise here,contact us
dot image