
തിരുവനന്തപുരം: സമുദായിക സംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ആദ്യകാലം മുതല്‍ ഒരേ നിലപാട്. രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിച്ചത് എല്‍ഡിഎഫാണ്. മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയെ വ്യക്തിപരമായി മുഖ്യമന്ത്രി അധിക്ഷേപിച്ചു. തന്ത്രിക്കെതിരെ അസഭ്യം പറഞ്ഞു. ഈ പ്രവര്‍ത്തിയെ വെള്ളപൂശാന്‍ കഴിയില്ല. അയ്യപ്പ സംഗമത്തിന്റെ റിസള്‍ട്ട് എന്താണ്. ശബരിമലയില്‍ ഉണ്ടായ തടസ്സം നീക്കാന്‍ ഈ സംഗമം കൊണ്ടായോ?. സംഗമം പരാജയമാണ്. അധികാരത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസ് എന്ത് വിശ്വാസവഞ്ചനയാണ് കാണിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ കേസെടുത്ത സര്‍ക്കാര്‍ ഇതൊന്നും പിന്‍വലിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
സമുദായ സംഘടന ആനുകൂലിച്ചും പ്രതികൂലിച്ചും എടുക്കുന്ന തീരുമാനം അവരുടെ അവകാശം. കോണ്‍ഗ്രസ് അതിനെ പ്രതികൂലിക്കാനോ അനുകൂലിക്കാനോ ഇല്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് പുറകോട്ടു പോകില്ല. ജനങ്ങള്‍ ഞങ്ങളെ വിലയിരുത്തട്ടെ. വിശ്വാസികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഒരു ബദല്‍ സംഗമം നടത്തി. പന്തളത്ത് നടന്ന സംഗമത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍. ശബരിമല ക്ഷേത്രം ഹിന്ദു ക്ഷേത്രമാണ്,എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ക്ഷേത്രമാണ്. ചില ആസ്വാമികള്‍ വിചാരിച്ചാല്‍ ഇത് മാറില്ല. ബദല്‍ സംഗമത്തിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ സംഗമമാണ്. എന്ത് തിരിച്ചടി ഉണ്ടായാലും നിലപാട് മാറ്റത്തിന് ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാപിച്ചത് യുഡിഎഫാണ്. സുകുമാരന്‍ നായര്‍ വര്‍ഗീയതയോട് കോംപ്രമൈസ് ചെയ്യാത്ത ആള്‍. അത് കോണ്‍ഗ്രസ് അംഗീകരിക്കുന്നു, കൂടെ നിന്നാലും ഇല്ലെങ്കിലുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ പൊയ്‌ക്കോട്ടെ. ജനപ്രതിനിധിയുടെ അവകാശമാണത്. അതില്‍ കൈകടത്താനില്ല, സംസാരിക്കാനും ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
Content Highlights: LDF brought two young women to Sabarimala dressed as men; K Muraleedharan