
നടൻ മധുവിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലെ തെറ്റുകൾ ചൂണ്ടി കാണിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിൽ തന്നെ ശ്രീകുമാരൻ തമ്പി മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ ഗായകൻ ജി വേണുഗോപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിരിക്കുകയാണ്. പോസ്റ്റിലെ തെറ്റായ വിവരങ്ങൾക്ക് ഖേദവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
'അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരുസ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു', വേണുഗോപാല്‍ പറഞ്ഞു.
ജി വേണുഗോപാൽ പങ്കുവെച്ച പോസ്റ്റിൽ 92 വര്‍ഷം അന്തസ്സോടെ ജീവിച്ചയാളെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നിയെന്ന് മധുവിന്റെ മകള്‍ ഉമാ നായർ മറുപടി നൽകിയിരുന്നു. മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഈ വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് ജി വേണുഗോപാൽ അദ്ദേഹത്തിന്റെ പോസ്റ്റ് തിരുത്തിയത്.
Content Highlights: G Venugopal corrects his post about Madhu after Sreekumaran Thampi's harsh criticism