
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ടവരെ സഹായിക്കാൻ കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്ഥിരം പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമാഹരിച്ച സംഖ്യ സർക്കാർ സ്ഥിരം സംവിധാനം ആവിഷ്കരിച്ചതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എ സൈഫുദ്ധീൻ ഹാജി, എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സിദ്ധീഖ് സഖാഫി നേമം എന്നിവരാണ് മുഖ്യമന്ത്രിക്ക് രണ്ട് കോടി രൂപ കൈമാറിയത്.
Content Highlights: Kerala Muslim Jama-ath's support for Wayanad rehabilitation