വന്നു തിരിച്ചുവന്നു! ലങ്കക്കെതിരെയുള്ള ജയത്തില്‍ നാഗിൻ നൃത്തം ആടി ബംഗ്ലാ ഫാൻസ്

ഇരു ടീമുകളുടെ ആരാധകർ തമ്മിലും വാക്ക് തർക്കങ്ങളും പോരുകളും അരങ്ങേറാറുണ്ട്

വന്നു തിരിച്ചുവന്നു! ലങ്കക്കെതിരെയുള്ള ജയത്തില്‍ നാഗിൻ നൃത്തം ആടി ബംഗ്ലാ ഫാൻസ്
dot image

ഏഷ്യാ കപ്പിൽ ആവേശകരമായ ശ്രീലങ്ക-ബംഗ്ലാദേശ് പോരാട്ടത്തിൽ ബംഗ്ലാദേശ് വിജയം കൈവരിച്ചിരുന്നു. ഏഷ്യൻ ക്രിക്കറ്റിലെ പ്രധാന ടീമുകളായ ഇരുവരുടെയും പോരാട്ടം എന്നും ചർച്ച ചെയ്യാപ്പെടാറുണ്ട്. ഇരു ടീമുകളുടെ ആരാധകർ തമ്മിലും വാക്ക് തർക്കങ്ങളും പോരുകളും അരങ്ങേറാറുണ്ട്. നാഗിൻ നൃത്തം ഇതിൽ പ്രധാനപ്പെട്ട് ഒന്നാണ്. ബംഗ്ലാ താരങ്ങളും ക്രിക്കറ്റർമാരും വിജയങ്ങളിൽ നാഗിൻ നൃത്തമാടാറുണ്ട്. ലങ്കക്കെതിരെയുള്ള നൃത്തങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്.

ഇന്നലെ ജയിച്ചപ്പോഴും ബംഗ്ലാ ആരാധകർ നാഗിൻ നൃത്തം ആടിയിരുന്നു. മത്സരം വിജയിച്ചപ്പോഴും ലങ്കയുടെ വിക്കറ്റുകൾ വീഴുമ്പോഴുമെല്ലാം ബംഗ്ലാദേശ് ആരാധകർ ഗാലറയിൽ നൃത്തമാടി. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആ മികച്ച ഒരു അപ്പർ ഹാൻഡ് സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

അതേസമയം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 169 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് മാത്രം ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശെത്തി.

അർധ സെഞ്ച്വറികൾ നേടിയ ഓപ്പണർ സൈഫ് ഹസനും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പികൾ. സൈഫ് ഹസൻ 45 പന്തിൽ 61 റൺസടിച്ചപ്പോൾ തൗഹിദ് ഹൃദോയ് 37 പന്തിൽ 58 റൺസെടുത്തു. 14 റൺസുമായി ഷമീം ഹൊസൈനും ഒരു റണ്ണുമായി നാസും അഹമ്മദും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ദസുൻ ഷനകയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയാണ് ലങ്കയ്ക്ക് കരുത്തായത്. 37 പന്തിൽ പുറത്താകാതെ 64 റൺസടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. കുശാൽ മെൻഡിസ് 34 റൺസടിച്ചപ്പോൾ പാതും നിസങ്ക 22 റൺസടിച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്‌മാൻ നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തു.

ഗംഭീര വിജയത്തോടെ ബംഗ്ലാദേശ് സൂപ്പർ ഫോറിൽ ആധിപത്യം നേടി. ഇതോടെ സൂപ്പർ ഫോറിൽ ശ്രീലങ്കയുടെ നില പരുങ്ങലിലായി. ഇനി ഇന്ത്യയോടും പാകിസ്താനോടും ജയിക്കാനാവാതെ ശ്രീലങ്കയ്ക്ക് ഫൈനൽ സീറ്റ് നേടാനാവില്ല.

Content Highlights- Bangladesh Fans Gain dances after the win against Srilanka In Super 4

dot image
To advertise here,contact us
dot image