
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോഴും സിനിമ കാണാനായി തിയേറ്ററിൽ ആളുകൾ എത്തുന്നുണ്ട്. 250 കോടിയും കടന്ന് പുതിയ റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ലോക. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ലോകയാണ്. സിനിമ 90 'സിൽ ആണ് പുറത്തിറങ്ങുന്നതെങ്കിൽ ആരൊക്കെ ആയിരിക്കും അഭിനേതാക്കൾ എന്ന് പറയുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ.
ചന്ദ്രയായി ശോഭനയും സണ്ണി ആയി മോഹൻലാലും അഭിനയിക്കുമെന്ന് ഡൊമിനിക് പറയുന്നു. എന്റെ മനസിൽ സണ്ണി ഇപ്പോഴും മോഹൻലാൽ ആണ്. ചിലപ്പോൾ മണിച്ചിത്രത്താഴ് കൊണ്ടാവും സണ്ണി എന്ന പേര് പറയുമ്പോൾ കണക്ട് ആകുന്നത് ലാലേട്ടനെ ആണ്. ടൊവിനോ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനാനായി ഭരത് ഗോപിയും ദുൽഖുർ സൽമാന്റെ റോളിലേക്ക് സുരേഷ് ഗോപിയേയും ആയിരിക്കും കാസ്റ്റ് ചെയ്യുക എന്ന് ഡൊമിനിക് അരുൺ പറയുന്നു. റീൽ ട്രൈബ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം, ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്.
'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
#Lokah 90s version chosen by director Dominic Arun.
— ABHILASH THANKAMANI (@itsmeStAbhi) September 20, 2025
pic.twitter.com/twdQeLk9vH
വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlights: If Loka were set in the 90's, these would be the characters