
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് മാത്രം ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശെത്തി. അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ സൈഫ് ഹസനും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പികള്‍.
Content Highlights: Asia Cup: Bangladesh beat Sri Lanka by 4 wickets in Dubai