'ഓവർസ്മാർട്ട് കളിക്കുന്നു'; സൂര്യയ്ക്കും ഗംഭീറിനും ഒമാനെതിരെയുള്ള മത്സരത്തിൽ വിമർശനം

ബാറ്റിങ് ഓർഡറിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്.

'ഓവർസ്മാർട്ട് കളിക്കുന്നു'; സൂര്യയ്ക്കും ഗംഭീറിനും ഒമാനെതിരെയുള്ള മത്സരത്തിൽ വിമർശനം
dot image

ഒമാനെതിരെയുള്ള മത്സരത്തിൽ ടീമിൽ നടത്തിയ മാറ്റങ്ങളുടെ പേരിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും പരിശീലകൻ ഗൗതം ഗംഭീറിനും നേരെ വിമർശനം. ഒമാൻ ടീമിനെ ചെറുതാക്കി കണ്ടുവെന്നും ബാറ്റിങ് ഓർഡറിലും ബൗളിങ്ങിലും നടത്തിയ മാറ്റങ്ങൾ സാധൂകരിക്കുന്നതെല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

ബാറ്റിങ് ഓർഡറിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. മൂന്നാം നമ്പരിൽ നിന്ന് 11ലേക്ക് സ്വയം താഴ്ത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ നീക്കം ആരാധകരെ അൽപം അമ്പരപ്പിച്ചു. പത്താം നമ്പരിൽ കുൽദീപ് യാദവ് ഉൾപ്പെടെ ബാറ്റിങ്ങിനിറങ്ങിയപ്പോഴും സൂര്യ ഡഗൗട്ടിൽ തുടർന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ഇന്ത്യ നേടിയത്.

മറ്റുള്ളവർക്ക് ബാറ്റിങ്ങിന് അവസരം നൽകിയ ക്യാപ്റ്റന് ചിലർ അഭിനന്ദനം നേരുമ്പോൾ ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് എന്നിവർക്ക് മുമ്പ് സൂര്യക്ക് ബാറ്റിങ്ങിന് ഇറങ്ങാമായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ താരത്തിന് ടീം സ്കോർ 200 കടത്താനും, ടൂർണമെന്‍റിലെ കുഞ്ഞന്മാരായ ഒമാനെതിരെ ആധികാരിക ജയം സ്വന്തമാക്കാമായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ബൗളിങ്ങിൽ ടീമിലെ എട്ട് പേർക്കും ബൗൾ ചെയ്യാൻ നൽകിയതിനും കോച്ചിനും ക്യാപ്റ്റനും വിമർശനമുണ്ട്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു.

Content Highlights-'Playing oversmart'; Surya and Gambhir criticized in match against Oman

dot image
To advertise here,contact us
dot image