
ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പിന്മാറുമെന്ന വാർത്തകള്‍ നേരത്തെയുണ്ടായിരുന്നു. യുഎഇക്കെതിരെയുള്ള മത്സരത്തിൽ നിന്നും ടീം പിന്മാറുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷം പാകിസ്താൻ താരങ്ങളുമായി ഇന്ത്യൻ ടീം ഹസ്തദാം ചെയ്യാത്തത് മൂലമായിരുന്നു പാകിസ്താൻ ഏഷ്യാ കപ്പ് ബോയ്‌ക്കോട്ട് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് അത് നടക്കാതെ വരുകയായിരുന്നു.
അന്ന് പാകിസ്താൻ ബോർഡിൽ നടന്ന മീറ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് യോഗത്തിൽ പങ്കെടുത്ത മുൻ പിസിബി ചീഫ് നജാം സേഥി. മഹ്‌സിൻ നഖ്‌വി പറഞ്ഞത് പോലെയായിരുന്ന കാര്യമെങ്കിൽ പാകിസ്താൻ ടീമിന് വലിയ നഷ്ടങ്ങളുണ്ടായേനെ എന്നും ഏഷ്യാ കപ്പും ഐസിസിയും നരാശത്തിലേക്ക് പോകട്ടെ എന്ന മട്ടായിരുന്നു നഖ്‌വിക്ക് എന്നും സേഥി പറഞ്ഞു.
'തീരുമാനം ആദ്യമേ എടുത്തിരുന്നു. പബ്ലിക്ക് പ്രഷറിന്റെ പുറത്ത് നമുക്ക് ബോയ്‌ക്കോട്ട് ചെയ്യാമെന്നും ഏഷ്യാ കപ്പും ഐസിസിയും നരകത്തിൽ പോകട്ടെയെന്നും മീറ്റിങ്ങിൽ പറഞ്ഞു. നിങ്ങൾ നിയമപരമായ പരിധിക്കുള്ളിൽ നിൽക്കണമെന്നും അന്താരാഷ്ട്ര രംഗം വിട്ടുപോകരുതെന്നുമാണ് എന്റെ മനോഭാവം.
എന്നെ വിളിച്ചപ്പോൾ, എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു, 'പോകരുത്, അദ്ദേഹത്തെ പിന്തുണയ്ക്കരുത്'. മിസ്റ്റർ മൊഹ്സിൻ നഖ്വിയെ പിന്തുണയ്ക്കാൻ ഞാൻ പോയിരുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാണ് ഞാൻ പോയത്,' സേഥി സമ ടിവിയിൽ പറഞ്ഞു.
അദ്ദേഹം ശ്രമിച്ചത് പോലെ നടന്നുവെങ്കിൽ, പാകിസ്താൻ ക്രിക്കറ്റിന്് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഞങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുകയും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിഴ ചുമത്തുകയും ചെയ്യുമായിരുന്നു, വിദേശ കളിക്കാർ പിഎസ്എല്ലിൽ കളിക്കാൻ വിസമ്മതിക്കുമായിരുന്നു, കൂടാതെ എസിസി പ്രക്ഷേപണ അവകാശങ്ങളിൽ 15 മില്യൺ ഡോളർ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അത് പിസിബിയുടെ നിലനിൽപ്പിന് തന്നെ ഒരു പ്രതിസന്ധിയാക്കിയേനെ,' സേഥി കൂട്ടിച്ചേർത്തു.
Content Highlights- Najam Sethi Says PCB decided boycott Asiacup and ICC