
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ കളത്തിലിറങ്ങും. അത്രക്കങ്ങ് പ്രസക്തമല്ലാത്ത മത്സരത്തിൽ മാറ്റങ്ങളുമായായിരിക്കും ഇന്ത്യ എത്തുക എന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും പേസ് സൂപ്പർതാരം ജസ്പ്രീത് ബുംറക്ക് പകരം ഹർഷിത് റാണയും സ്പിൻ ബൗളർ വരുൺ ചക്രവർത്തിക്ക് പകരം അർഷ്ദീപ് സിങ്ങും ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിലും ആദ്യം ബൗൾ ചെയ്ത ഇന്ത്യ
ഈ ഏഷ്യാ കപ്പിൽ ആദ്യമായാണ് ഒന്നാമത് ബാറ്റ് ചെയ്യുന്നത്. ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങളൊന്നുമില്ല.
ഇന്ത്യയുടെ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
ഒമാൻ പ്ലേയിങ് ഇലവൻ: ആമിർ ഖലീം, ജതീന്ദർ സിങ്, ഹമ്മാദ് മിർസ, വിനായക് ശുക്ല, ഷാഹ ഫൈസൽ, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹ്‌മദ്, സമയ് ശ്രീവാസ്തവ, ജിതൻ രമനാന്ദി.
Content Highlights- Playin Elevn India vs Oman