ഇന്ത്യയും പാകിസ്താൻ പോരാട്ടം വീണ്ടും; ഏഷ്യ കപ്പ് സൂപ്പർ ഫോർ ഷെഡ്യൂൾ അറിയാം

ഗ്രൂപ്പ് എ യിൽ നിന്ന് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പർ ഫോറിലെത്തിയത്.

ഇന്ത്യയും പാകിസ്താൻ പോരാട്ടം വീണ്ടും; ഏഷ്യ കപ്പ് സൂപ്പർ ഫോർ ഷെഡ്യൂൾ അറിയാം
dot image

ഏഷ്യ കപ്പ് 2025 ടൂർണമെന്റ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണ്. സൂപ്പർ ഫോറിലേക്കുള്ള ടീമുകളുടെ കാര്യത്തിൽ തീരുമാനമായപ്പോൾ ഇനി കൂടുതൽ ആവേശമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഗ്രൂപ്പ് എ യിൽ നിന്ന് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പർ ഫോറിലെത്തിയത്.

അവസാന മത്സരത്തിൽ ജയിച്ച് പാകിസ്താൻ സൂപ്പർ ഫോർ യോഗ്യത കണ്ടെത്തിയതോടെ വീണും ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കും. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിൽ സെപ്‌തംബർ 21 നാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയുമെല്ലാം കളിയുടെ ചൂട് കൂട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരം വീണ്ടും ശ്രദ്ധാ കേന്ദ്രമാകും. 24ന് ഇന്ത്യ ബംഗ്ലാദേശിനെയും 26ന് ഇന്ത്യ ശ്രീലങ്കയെയും സൂപ്പര്‍ ഫോറില്‍ നേരിടും. ഇന്നലെ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ വീഴ്ത്തിയതോടെയാണ് ബംഗ്ലാദേശിന് സൂപ്പര്‍ ഫോറിലേക്ക് വഴി തെളിഞ്ഞത്. ശ്രീലങ്കക്കെതിരെ ജയിച്ചിരുന്നെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള അഫ്ഗാൻ ബംഗ്ലാദേശിനെ മറികടന്ന് സൂപ്പര്‍ ഫോറിലെത്തുമായിരുന്നു.

സൂപ്പർ ഫോർ മത്സര ക്രമം

സെപ്റ്റംബർ 20: ശ്രീലങ്ക vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00
സെപ്റ്റംബർ 21: ഇന്ത്യ vs പാകിസ്ഥാൻ - ദുബായ് - രാത്രി 8:00
സെപ്റ്റംബർ 23: പാകിസ്ഥാൻ vs ശ്രീലങ്ക - അബുദാബി - രാത്രി 8:00
സെപ്റ്റംബർ 24: ഇന്ത്യ vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00
സെപ്റ്റംബർ 25: പാകിസ്ഥാൻ vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00
സെപ്റ്റംബർ 26: ഇന്ത്യ vs ശ്രീലങ്ക - ദുബായ് - രാത്രി 8.00

സെപ്റ്റംബര്‍ 28-ഫൈനല്‍

Content Highlights:India and Pakistan clash again; Asia Cup Super Four schedule

dot image
To advertise here,contact us
dot image