
കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് വിജയം. മൂന്ന് വിക്കറ്റിനാണ് ട്രിവാന്‍ഡ്രം റോയല്‍സിനെ ആലപ്പി റിപ്പിൾസ് പരാജയപ്പെടുത്തിയത്. ട്രിവാന്‍ഡ്രം ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആലപ്പി മറികടന്നു. അര്‍ധസെഞ്ച്വറി തികച്ച മുഹമ്മദ് കൈഫാണ് ആലപ്പിക്കായി തിളങ്ങിയത്. മുഹമ്മദ് കൈഫ് പുറത്താകാതെ 30 പന്തിൽ 66 റൺസെടുത്തു.
Content Highlights: Kerala Cricket League: Alleppey Ripples beats Adani Trivandrum Royals