അനായാസം ടൈറ്റൻസ് ! ആലപ്പിയെ തൂക്കി 'ഗഡികൾ'

152 റൺസ് പിന്തുടർന്ന ടൈറ്റൻസ് ഏഴ് വിക്കറ്റിനാണ് വിജയിച്ചത്

dot image

കെസിഎൽ രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ ആലപ്പി റിപ്പൾസിനെതിരെ തൃശൂർ ടൈറ്റൻസിന് വിജയം. 152 റൺസ് പിന്തുടർന്ന ടൈറ്റൻസ് ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. തൃശൂരിനായി ആനന്ദ് കൃഷ്ണൻ 63 റൺസ് നേടി ഉയർന്ന ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അഹമ്മദ് ഇമ്രാൻ 44 പന്തിൽ നിന്നും 61 റൺസ് സ്വന്തമാക്കി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.

Also Read:

ആലപ്പിക്കായി വിഘ്‌നേഷ് പുത്തൂർ രണ്ട് വിക്കറ്റ് നേടി. ശ്രീഹര് എസ് നായർ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് വീശിയ ആലപ്പി റിപ്പിൾസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസ് നേടിയത്. ആലപ്പിക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 56 റൺസ് നേടി. 38 പന്തിൽ മൂന്ന് ഫോറും സിക്‌സറുമുൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ടൈറ്റൻസിനായി സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേടി. ആനന്ദ് ജോസഫ് രണ്ടും മുഹമ്മദ് ഇസ്ഹാഖ് ഒരു വിക്കറ്റും നേടി. മന്നെംബൈത്ത് ശ്രീരൂപ് 30 റൺസും ആദിത്യ ബൈജു 12 റൺസും നേടി പുറത്താകാതെ നിന്നു. റിപ്പൾസിനെ 150 കടക്കാൻ സഹായിച്ചത് ഇരുവരുമാണ്. അഭിഷേക് പി നായർ (14), അനുജ് ജോട്ടിൻ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

Content Highlights- Thrissur Titans Win against Alappey Ripples in KCl Season 2

dot image
To advertise here,contact us
dot image