
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആവേശകരമായ ഫിനിഷിലേക്ക് കടക്കുകയാണ്. ഓവല്‍ ടെസ്റ്റില്‍ ഒരു ദിനം ബാക്കി നില്‍ക്കെ വിജയത്തിന് ആതിഥേയര്‍ക്ക് വേണ്ടത് നാല് വിക്കറ്റ് കയ്യിലിരിക്കെ 35 റണ്‍സാണ്. ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റുകളും.
ഇതിനിടെ ഇന്ത്യയ്ക്ക് ആശങ്കയായിരിക്കുകയാണ് താരങ്ങളുടെ പരിക്ക്. ഇന്ത്യന്‍ ടീമിലെ പരിക്കിന്റെ ആശങ്ക കൂട്ടുന്ന ഒരു വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഓവലിലെ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതാണ് വീഡിയോ.
യുവപേസര്‍ ആകാശ് ദീപിനോട് നിങ്ങള്‍ ഇഞ്ചക്ഷന്‍ എടുത്തില്ലേ എന്നാണ് ഗില്‍ ചോദിക്കുന്നത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ വൈറലായി. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.
— The Game Changer (@TheGame_26) August 3, 2025
ഓവലിലെ നാലാം ദിനത്തിന്റെ തുടക്കത്തിലാണ് ആകാശിന് പരിക്കേല്‍ക്കുന്നത്. ഹാരി ബ്രൂക്ക് അടിച്ച ഒരു സ്‌ട്രൈറ്റ് ഡ്രൈവ് ആകാശിന്റെ ദേഹത്ത് വന്ന് ഇടിക്കുകയായിരുന്നു. ആകാശ് വേദന കൊണ്ട് പുളഞ്ഞെങ്കിലും പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ലഞ്ചിന് ശേഷം ഇംഗ്ലണ്ടിനെതിരെ ബ്രേക്ക്ത്രൂവിന് വേണ്ടി ഗില്ലിന് വീണ്ടും ആകാശ് ദീപിനെ സമീപിക്കേണ്ടിവന്നു. അപ്പോഴാണ് നിങ്ങള്‍ കുത്തിവെപ്പ് എടുത്തിട്ടില്ലേയെന്ന് ഗില്‍ ചോദിക്കുന്നത്.
Content Highlights: Shubman Gill's words on stump mic to Akash Deep signal another injury threat