
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റായ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 76.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി. ഒരു ദിനം ബാക്കി നിൽക്കെ വിജയത്തിന് ആതിഥേയർക്ക് വേണ്ടത് നാല് വിക്കറ്റ് കയ്യിലിരിക്കെ 35 റൺസാണ്. അതേ സമയം ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റുകളാണ്.
സെഞ്ച്വറികളുമായി തകർത്താടിയ ജോ റൂട്ടും ഹാരി ബ്രൂക്കും അർധ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. നേരത്തെഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസും ഇംഗ്ലണ്ട് 247 റൺസുമാണ് നേടിയിരുന്നത്.
നിലവിൽ 2 - 1 ന് പരമ്പരയിൽ മുന്നിലുള്ള ഇംഗ്ലണ്ടിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഈ മത്സരം വിജയിച്ചേ തീരൂ.
Content Highlights; England need 35 runs to win; India need four wickets; Oval enters thrilling finale