ഓവലില്‍ ചരിത്രമെഴുതി ജോ റൂട്ട്; റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യത്തെ ബാറ്റര്‍

റൂട്ടിന്റെ കരിയറിലെ 39-ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്

dot image

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റായ ഓവൽ ടെസ്റ്റ് ത്രില്ലർ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 76.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി. സെഞ്ച്വറികളുമായി ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ 98 പന്തില്‍ രണ്ട് സിക്‌സും 14 ബൗണ്ടറിയും സഹിതം 111 റണ്‍സെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ഒപ്പം 152 പന്തില്‍ 12 ബൗണ്ടറികള്‍ സഹിതം 105 റണ്‍സെടുത്ത് ജോ റൂട്ടും തിളങ്ങി. റൂട്ടിന്റെ കരിയറിലെ 39-ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്.

ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെ തകർപ്പൻ റെക്കോർഡും ജോ റൂട്ട് സ്വന്തം പേരിലെഴുതിച്ചേർത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി മാറിയിരിക്കുകയാണ് റൂട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തന്റെ 69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

Content Highlights: IND vs ENG: Joe Root Becomes First Batter to Score 6000 Runs in World Test Championship

dot image
To advertise here,contact us
dot image