
ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ആറ് വിക്കറ്റ് നേട്ടവുമായി മിന്നി യുസ്വേന്ദ്ര ചഹൽ. നോർത്താംടൺഷയറിന് വേണ്ടിയാണ് താരത്തിന്റെ ഫൈഫർ നേട്ടം. ഡെർബിഷയറിനെ 377ന് ഒതുക്കാൻ ചഹലിന്റെ സ്‌പെല്ലിന് സാധിച്ചു.
33.2 ഓവറിൽ 118 റൺസ് വിട്ടുനൽകിയാണ് ചഹൽ ആറ് വിക്കറ്റ് സ്വന്തമാക്കിയത്. ഡെർബിഷയറിന്റെ ഓപ്പണിങ് ബാറ്ററായ ലൂയിസ് റീസ്, ഹാരി ക്യാം, ബ്രൂക്ക് ഗസ്റ്റ്, സാക്ക് ചാപ്പൽ, ബെൻ ഐച്‌സൺ, ബ്ലെയർ ടിക്‌നറി എന്നിവരുടെ വിക്കറ്റാണ് ചഹൽ സ്വന്തമാക്കിയത്.
ഇന്ത്യൻ ടീമിൽ കഴിഞ്ഞ കുറച്ച് കാലമായി ഇല്ലാത്ത ചഹൽ കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളായ സ്പിന്നർമാരായിരുന്നു കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും. എന്നാൽ നിലവിൽ കുൽദീ ബെഞ്ച് വാഴുമ്പോൾ ചഹൽ ടീമിന്റെ റഡാറിൽ പോലുമില്ല.
അതേസമയം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡെർബിഷെയറിനായി സെഞ്ച്വറി നേടിയ മധ്യനിര ബാറ്റർ മാർട്ടിൻ ആൻഡേഴ്സണാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 148 പന്ത് നേരിട്ട താരം 105 റൺസുമായി പുറത്തായി. 54 പന്തില് 45 റൺസ് നേടിയ ബെൻ ഐച്ച്സണും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
Content Highlights- Yuzvendra Chahal six wickets in County Cricket