അച്ഛനൊക്കെ വീട്ടിൽ!; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍; വീഡിയോ

അഫ്ഗാനിസ്താനിലെ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗിൽ അപൂർവ്വ മുഹൂർത്തം.

dot image

അഫ്ഗാനിസ്താനിലെ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗിൽ അപൂർവ്വ മുഹൂർത്തം. അമോ ഷാര്‍ക്ക്‌സും മിസ് ഐനക് നൈറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. അഫ്‌ഗാനിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ 18 കാരനായ മകൻ ഹസന്‍ ഇസഖീല്‍ സിക്സർ പറത്തിയതായിരുന്നു അത്.

മിസ് ഐനക് നൈറ്റ്‌സ് താരമായിരുന്നു മുഹമ്മദ് നബി. അമോ ഷാര്‍ക്ക്‌സ് താരമായിരുന്നു ഹസന്‍ ഇസഖീല്‍. അമോ ഷാര്‍ക്ക്‌സിന്റെ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം.

അമോ ഷാര്‍ക്ക്‌സിനായി ഓപ്പണറായി ഇറങ്ങിയ ഇസഖീല്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത് ടോപ് സ്‌കോററായ മത്സരത്തില്‍ ടീം 19.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്‌സ് 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഈ വര്‍ഷമാദ്യം ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഐസിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ മകന്‍ ഇസഖീലിനൊപ്പം കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നബി പറഞ്ഞിരുന്നു. ഓപ്പണിങ് ബാറ്ററായ ഹസന്‍ ഇസഖീല്‍ 25 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 599 റണ്‍സ് നേടിയിട്ടുണ്ട്. 40 കാരനായ മുഹമ്മദ് നബി ഇപ്പോഴും അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ്.

Content Highlights: Afghanistan cricketer Mohammad Nabi's son shows no mercy to his father

dot image
To advertise here,contact us
dot image