'ജസ്പ്രീത് ബുംമ്ര മൂന്നാം ടെസ്റ്റിൽ കളിക്കും'; സ്ഥിരീകരിച്ച് ശുഭ്മൻ ​ഗിൽ

ലോർഡ്സ് ടെസ്റ്റിനായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ഗിൽ

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംമ്ര കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. അമിത ജോലി ഭാരത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബുംമ്രയെ ഒഴിവാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ​ഗില്ലിന്റെ വാക്കുകൾ. ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനാകാൻ താൻ കാത്തിരിക്കുകയാണെന്നും ​ഗിൽ പറഞ്ഞു.

'ലോർഡ്സിൽ ബുംമ്ര കളിക്കുമോയെന്നായിരുന്നു ​ഗില്ലിന്റെ ചോദ്യം. തീർച്ചയായും കളിക്കുമെന്ന് ​ഗിൽ മറുപടി നൽകി. ലോർഡ്സ് ടെസ്റ്റിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. ക്രിക്കറ്റിലെ ഏറ്റവും വലിയ ഐതിഹാസിക സ്റ്റേഡിയങ്ങളിലൊന്നാണ് ലോർഡ്സ്. എല്ലാ താരങ്ങളും ലോർഡ്സിൽ കളിക്കുന്നത് സ്വപ്നം കാണാറുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ലോർഡ്സിൽ കളിക്കാൻ സാധിക്കുന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നുമില്ല,' ​ഗിൽ വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ​ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി.

Content Highlights: Gill confirms Bumrah will play at Lord’s

dot image
To advertise here,contact us
dot image