
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ട് മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മത്സരത്തിലെ പന്തിന്റെ പേരിൽ ആദ്യ സെഷനിൽ ഇന്ത്യൻ താരങ്ങളെല്ലാം തന്നെ അസ്വസ്ഥരായിരുന്നു. പന്തിന്റെ ആകൃതി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ഇന്ത്യൻ താരങ്ങൾ മാറ്റി തരുവാൻ ഒരുപാട് തവണ അംപയറോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ താരങ്ങളെല്ലാം തന്നെ പന്ത് മാറി കിട്ടാത്തതില്‍ നിരാശരായി. എന്നാൽ ഗൗജ് ടെസ്റ്റിൽ പന്ത് പരാജയപ്പെട്ടതും മാറ്റാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചു. പന്ത് മാറ്റി ലഭിച്ചയുടനെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അംപയര്‍ക്ക് നേരെ ചെന്ന് മുഷ്ടി ചുരുട്ടിയുള്ള ആംഗ്യം കാണിച്ചിരുന്നു. വിക്കറ്റിന് പിറകിൽ നിന്നും റിഷഭ് പന്ത് യെസ് എന്ന് ഒച്ചയിടുന്നതും കേൾക്കാം. അംപയര്‍ ക്രിസ് ഗഫാനെയ്ക്ക് നേരെയായിരുന്നു ജഡേജയുടെ ആഘോഷം.
എന്നാൽ ബോൾ മാറിയിട്ടും ഇന്ത്യക്ക് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ല. അവസാന ദിനം രണ്ടാം സെഷൻ പകുതി പിന്നിടുമ്പോൾ ഇതുവരെ ഒരു വിക്കറ്റ് പോലും ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചില്ല. നിലവിൽ 181 റൺസുമായി നിൽക്കുന്ന ഇംഗ്ലണ്ടിന് വിജയത്തിലെത്താൻ 191 റൺസ് കൂടിയാണ് വേണ്ടത്. മഴ മൂലം മത്സരം നിർത്തിവെക്കുമ്പോൾ 105 റൺസുമായി ബെൻ ഡക്കറ്റും 59 റൺസുമായി സാക്ക് ക്രോളിയുമാണ് ക്രീസിൽ.
Content Highlights- Ravindra Jadeja s Gesture to umpire after getting differen ball getting viral