തിലക് ഈസ് ബാക്ക്; കൗണ്ടി ചാംപ്യൻഷിപ്പ് അരങ്ങേറ്റത്തിൽ സെഞ്ച്വറി

22 കാരനായ താരത്തിന്റെ ആറാം ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറിയാണിത്

dot image

ഇം​ഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങി ഇന്ത്യൻ താരം തിലക് വർമ. ഹാംപ്ഷെയർ ക്രിക്കറ്റ് ക്ലബിനുവേണ്ടി അരങ്ങേറിയ താരം ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടി. 241 പന്തിലാണ് സെഞ്ച്വറി നേടിയത്. 100 റൺസ് കടന്ന താരം പക്ഷെ ഉടൻ പുറത്തായി. 22 കാരനായ താരത്തിന്റെ ആറാം ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറിയാണിത്.

അന്താരാഷ്ട്ര കരിയറിൽ 25 ട്വന്റി മത്സരങ്ങൾ കളിച്ച തിലക് ഇതിനോടകം 749 റൺസ് അടിച്ചുകഴിഞ്ഞു. 49.93 ബാറ്റിങ് ശരാശരിയിൽ 155 സ്ട്രൈക് റേറ്റിലാണ് തിലകിന്റെ പ്രകടനം. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും 22കാരനായ തിലക് നേടിക്കഴിഞ്ഞു. ഐപിഎല്ലിൽ 54 മത്സരങ്ങളിൽ നിന്ന് 1,500 റൺസാണ് ഈ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സമ്പാദ്യം. നാല് മത്സരങ്ങളാണ് താരം ഹാംപ്ഷെയർ ക്ലബിന് വേണ്ടി കളിക്കുക.

Content Highlights: Tilak Varma slams century on Hampshire debut

dot image
To advertise here,contact us
dot image