
മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നടന്ന ചിരിപടർത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെയ്ഗഡ് റോയല്‍സും കോല്‍ഹാപുര്‍ ടസ്‌ക്കേഴ്‌സും തമ്മിലുള്ളതായിരുന്നു മത്സരം.
റണ്ണിനായി ഓടുന്നതിനിടെ റെയ്ഗാഡ് റോയല്‍സിന്റെ താരങ്ങള്‍ കൂട്ടിയിടിച്ചുവീണു. ഡബിൾ ഓടുന്നതിനിടെ പരസ്പരം ശ്രദ്ധ തെറ്റി ഇടിച്ചുവീഴുകയിരുന്നു. വലിയ കൂട്ടിയിടിച്ചിലിൽ എണീക്കാൻ ഇരു താരങ്ങളും ബുദ്ധിമുട്ടുന്നതിനിടെ ഫീൽഡർ നോണ്‍സ് ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് പന്തെറിഞെങ്കിലും ബോളർക്ക് പന്ത് പിടിക്കാൻ പറ്റിയില്ല. അതിനിടയിൽ ബാറ്റർ ഓടിയെത്തുകയും ചെയ്തു.
മറ്റേയാള്‍ മൈതാനത്ത് കുറച്ചുനേരം വീണുകിടന്നെങ്കിലും പിന്നാലെ ക്രീസിലേക്ക് ഓടി. ഒരു ഫീല്‍ഡര്‍ ഓടിവന്ന് സ്റ്റമ്പിലെറിഞ്ഞെങ്കിലും ലക്ഷ്യം കണ്ടില്ല. അത് ഓവര്‍ത്രോ ഫോറാവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
Content Highlights: plyers collided with each other; cricket viral video