
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ വില്ലനായെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ലീഡ്സിൽ ഇന്നത്തെ താപനില 28-29 ഡിഗ്രി സെൽഷ്യസാണ്. എന്നാല്‍ രണ്ടാം ദിനം ആദ്യ സെഷനിൽ 25 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സമാനമായി രണ്ട്, മൂന്ന് സെഷനുകളിൽ 77 ശതമാനം മഴയ്ക്കും സാധ്യതയുണ്ട്.
Rain likely to interrupt Day 2 between England and India in Leeds. pic.twitter.com/F3DWDOUHup
— Mufaddal Vohra (@mufaddal_vohra) June 21, 2025
മത്സരത്തില്‍ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സന്ദര്‍ശകര്‍ 359 റൺസെടുത്തിട്ടുണ്ട് . സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, അർധ സെഞ്ച്വറി നേടിയ റിഷഭ് പന്ത് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
144 പന്തുകളിൽ 101 റൺസ് നേടിയ ജയ്സ്വാൾ പുറത്തായപ്പോൾ ഗിൽ ഇപ്പോഴും ക്രീസിലുണ്ട്. 175 പന്തിൽ 121 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. 102 പന്തിൽ 65 റൺസുമായി റിഷഭ് പന്താണ് ഗില്ലിന് കൂട്ടായി ക്രീസിലുള്ളത്. കെ എൽ രാഹുൽ 42 റൺസ് നേടി പുറത്തായി. റിഷഭ് പന്തിനോടൊപ്പമുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗിൽ ഇതിനോടകം 138 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
Content Highlights: Rain To Spoil India's Historic Start In Leeds?