'അവനെ പുറത്തിരുത്തി നിങ്ങൾ പിഴവുകൾ ആവർത്തിക്കരുത്'; ​ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്

'ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 8,000ത്തിലധികം റൺസ് നേടിയ താരത്തിന് അർഹിച്ച അം​ഗീകാരം നൽകിയെ മതിയാകൂ'

'അവനെ പുറത്തിരുത്തി നിങ്ങൾ പിഴവുകൾ ആവർത്തിക്കരുത്'; ​ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്
dot image

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം മുഹമ്മദ് കൈഫ്. 'ഇന്ത്യൻ ടീമിൽ സായി സുദർശന് മുമ്പ് തന്നെ അഭിമന്യൂ ഈശ്വരൻ സ്ഥാനം അർഹിക്കുന്നുണ്ടെന്നാണ് കൈഫ് പറയുന്നത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 27 സെഞ്ച്വറികൾ നേടിയ താരമാണ് അഭിമന്യൂ ഈശ്വരൻ. ഏകദേശം 8,000ത്തിലധികം റൺസ് നേടിയ താരത്തിന് അർഹിച്ച അം​ഗീകാരം നൽകിയെ മതിയാകൂ.' കൈഫ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

'ഇന്ത്യ എയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാനെ സെലക്ടർമാരുടെ പിഴവുകൊണ്ട് ടീമിൽ നിന്ന് ഒഴിവാക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഭിമന്യൂ ഈശ്വരനെ പുറത്തിരുത്തി ഈ തെറ്റ് ആവർത്തിക്കപ്പെടരുത്,' കൈഫ് വ്യക്തമാക്കി.

അതിനിടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നാലാം നമ്പറിൽ താൻ ബാറ്റിങ്ങിനെത്തുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ സ്ഥിരീകരിച്ചു. ഇതോടെ മൂന്നാം നമ്പറിൽ ആര് ബാറ്റിങ്ങിനെത്തുമെന്നതിലാണ് ആരാധകർക്ക് കൗതുകം ബാക്കി നിൽക്കുന്നത്. അഭിമന്യൂ ഈശ്വരനോ സായി സുദർശനോ മൂന്നാം നമ്പറിൽ ക്രീസിലെത്താനാണ് സാധ്യത.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.

Content Highlights: Mohammad Kaif Abhimanyu Eashwaran in India's final XI against England

dot image
To advertise here,contact us
dot image