ഇംഗ്ലണ്ടിനെതിരെ കൂടുതൽ സെ‍ഞ്ച്വറി നേട്ടമുള്ള അഞ്ച് ഇന്ത്യൻ താരങ്ങൾ; മുന്നിൽ രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഏഴ് സെഞ്ച്വറികൾ ദ്രാവിഡ് നേടിയിട്ടുണ്ട്

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന മറ്റൊരു പരമ്പരയ്ക്ക് തുടക്കമാകുകയാണ്. ജൂൺ 20നാണ് പരമ്പരയിലെ ആദ്യ മത്സരം. ചരിത്രം പരിശോധിച്ചാൽ ഇം​ഗ്ലണ്ടിനെതിരെ ചില ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതായി കാണം. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ കൂടുതൽ സെഞ്ച്വറികൾ നേടിയ അഞ്ച് ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണ് നോക്കാം.

ഇം​ഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെ‍ഞ്ച്വറി നേടിയ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഏഴ് സെഞ്ച്വറികൾ ദ്രാവിഡ് നേടിയിട്ടുണ്ട്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സച്ചിൻ തെണ്ടുൽക്കറിനും ഇം​ഗ്ലണ്ടിനെതിരെ ഏഴ് സെഞ്ച്വറികളുണ്ട്. പട്ടികയിൽ മൂന്നാമതുള്ളത് മുൻ‍ താരം മുഹമ്മദ് അഹ്സറുദ്ദീനാണ്. ആറ് സെഞ്ച്വറികളാണ് താരം ഇം​ഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്.

മുൻ താരം ദുലീപ് വെങ്സർക്കാരാണ് പട്ടികയിൽ നാലാമതുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനെതിരെ അഞ്ച് സെഞ്ച്വറികളാണ് വെങ്സർക്കാർ നേടിയിട്ടുള്ളത്. ഇപ്പോഴും ക്രിക്കറ്റിൽ തുടരുന്ന ചേത്വേശർ പുജാരയാണ് പട്ടികയിൽ അഞ്ചാമൻ. ഇം​ഗ്ലണ്ടിനെതിരെ ടെസ്റ്റ് കരിയറിൽ പുജാര അഞ്ച് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

Content Highlights: Most hundreds by Indian batters against England

dot image
To advertise here,contact us
dot image