'എന്റെ ഹൃദയവും ആത്മാവും ആർസിബിക്കൊപ്പം, 18 വർഷത്തെ കാത്തിരിപ്പ് പൂർണമായി': വിരാട് കോഹ്‍ലി

'എന്റെ യുവത്വവും കരിയറിലെ മികച്ച സമയവും ഇപ്പോൾ അനുഭവസമ്പത്തും ഞാൻ ആർസിബിക്കായി നൽകി'

'എന്റെ ഹൃദയവും ആത്മാവും ആർസിബിക്കൊപ്പം, 18 വർഷത്തെ കാത്തിരിപ്പ് പൂർണമായി': വിരാട് കോഹ്‍ലി
dot image

ഐപിഎൽ കിരീടജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ഇതിഹാസ താരം വിരാട് കോഹ്‍ലി. 'ഈ വിജയം ടീമിനെ എത്ര വലുതാണോ അത്രത്തോളം ആരാധകർക്ക് വേണ്ടികൂടിയാണ്. നീണ്ട 18 വർഷം ഈ വിജയത്തിനായി കാത്തിരുന്നു. എന്റെ യുവത്വവും കരിയറിലെ മികച്ച സമയവും ഇപ്പോൾ അനുഭവസമ്പത്തും ഞാൻ ആർസിബിക്കായി നൽകി. ഓരോ സീസണിലും കിരീടവിജയത്തിനായി ഞാൻ ശ്രമിച്ചിരുന്നു. പരമാവധി ശ്രമിച്ചു. ഒടുവിൽ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമായ ഒരു അനുഭവമാണ്. ഈ ദിവസം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവസാനത്തെ പന്ത് എറിഞ്ഞയുടൻ ഞാൻ വികാരഭരിതനായി. ഞാൻ പറഞ്ഞതുപോലെ ഈ ടീമിനായി എന്റെ കഴിവുകൾ പൂർണമായി ഞാൻ നൽകിയിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ ഐപിഎൽ നേടുന്നത് ഏറെ സന്തോഷമാണ്.' മത്സരത്തിന് ശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചു.

'എന്റെ കരിയറിൽ ഈ ട്രോഫിയുടെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാൽ, സത്യം പറഞ്ഞാൽ, ഏറ്റവും ഉയർന്ന സ്ഥാനത്താണ്. കഴിഞ്ഞ 18 വർഷമായി എന്റെ എല്ലാ കഴിവുകളും ഞാൻ ഈ ടീമിന് വേണ്ടി നൽകിയിട്ടുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഞാൻ ഈ ടീമിനോട് വിശ്വസ്തനായി നിന്നു. ചില സമയങ്ങളിൽ മറ്റൊന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഈ ടീമിനൊപ്പം ഞാൻ ഉറച്ചുനിന്നു. ഞാൻ അവർക്ക് പിന്നിൽ നിന്നു. ആർ സി ബി എനിക്കും പിന്തുണ നൽകി. ആർസിബിക്കൊപ്പം ഐപിഎൽ കിരീടം നേടണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു. മറ്റാരോടൊപ്പം നേടുന്നതിനേക്കാൾ ഇത് വളരെ സവിശേഷമാണ്. കാരണം എന്റെ ഹൃദയം ബെം​ഗളൂരുവിനൊപ്പമാണ്. എന്റെ ആത്മാവും ബെംഗളൂരുവിനൊപ്പമാണ്. ഞാൻ ഐപിഎൽ കളിക്കുന്ന അവസാന ദിവസം വരെയും ഈ ടീമിന് വേണ്ടിയേ കളിക്കൂ.' കോഹ്‍ലി കൂട്ടിച്ചേർത്തു.

എബി ഡിവില്ലിയേഴ്‌സ് ആർസിബിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അവിശ്വസനീയമാവിധം വലുതാണ്. മത്സരത്തിന് മുമ്പ് തന്നെ ഞാൻ ഡിവില്ലിയേഴ്സിനോട് പറഞ്ഞിരുന്നു. ഈ വിജയം ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കുമുള്ളതാണ്. ഈ രാത്രിയിൽ ആർസിബി ഐപിഎൽ കിരീടം ഉയർത്തുമ്പോൾ ഡിവില്ലിയേഴ്സ് ഇവിടെ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞങ്ങളോടൊപ്പം ആഘോഷിക്കണം. കോഹ്‍ലി പറഞ്ഞു.

നാല് വർഷം മുൻപാണ് ഡിവില്ലിയേഴ്സ് ആർസിബിയിൽ നിന്ന് വിരമിച്ചത്. ഇപ്പോഴും ആർസിബിക്കായി ഏറ്റവും അധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളെന്ന നേട്ടം ഇപ്പോഴും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ആ നേട്ടം ഐപിഎല്ലിലും ആർസിബിയും പിന്നെ വിരാട് കോഹ്‍ലിയെന്ന വ്യക്തിയിലും ഡിവില്ലിയേഴ്സ് ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു. ബെം​ഗളൂരുവിലെ ജനങ്ങൾക്കും ആർസിബി ആരാധകർക്കും ഡിവില്ലിയേഴ്സ് എന്ന വ്യക്തി ആരാണെന്ന് വിവരിക്കാൻ എനിക്ക് കഴി‍യില്ല. അതുകൊണ്ട് ഈ രാത്രിയിൽ ഐപിഎൽ കപ്പ് ഉയർത്താൻ ഡിവില്ലിയേഴ്സും ക്രിസ് ​ഗെയ്ലും അർഹരാണ്. കോഹ്‍ലി വ്യക്തമാക്കി.

Content Highlights: Virat Kohli emmotionaly describes the bond between RCB and him

dot image
To advertise here,contact us
dot image