ഇം​ഗ്ലണ്ട് ലയണൽസിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യ എ ടീമിൽ കെ എൽ രാഹുൽ കളിച്ചേക്കും

രാഹുൽ കളിക്കുകയാണെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപണറുടെ റോളിൽ കളത്തിലെത്തുമെന്നും സൂചനയുണ്ട്

dot image

ഇം​ഗ്ലണ്ട് ലയണൽസിനെതിരായ രണ്ടാം അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിൽ കെ എൽ രാഹുൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ജൂൺ ആറ് മുതൽ ഒമ്പത് വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീമിനൊപ്പം ചേരാൻ താരം ഉടൻ തന്നെ ഇം​ഗ്ലണ്ടിലേക്ക് പുറപ്പെടും. രാഹുൽ കളിക്കുകയാണെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപണറുടെ റോളിൽ കളത്തിലെത്തുമെന്നും സൂചനയുണ്ട്.

ഈ മാസം 20ന് ആരംഭിക്കുന്ന ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പായി നേരത്തെ ഇം​ഗ്ലണ്ടിലേക്ക് അയക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുംബൈയിൽ പരിശീലനം നടത്തുവാനാണ് രാഹുൽ തീരുമാനിച്ചിരുന്നത്. എന്നാൽ മഴയെ തുടർന്ന് ഇംഗ്ലണ്ടിൽ പോയി ഇന്ത്യ എയ്ക്കുവേണ്ടി കളിക്കുവാൻ രാഹുൽ തീരുമാനിച്ചു. ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.

അതിനിടെ ഇം​ഗ്ലണ്ട് ലയൺസും ഇന്ത്യ എയും തമ്മിലുള്ള ആദ്യ അനൗദ്യോ​ഗിക ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 557 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ട് ലയൺസ് 587 റൺസാണ് നേടിയത്. ഇതോടെ ഇം​ഗ്ലണ്ട് ലയണൽസിന് 30 റൺസിന്റെ ലീഡായി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസുമെടുത്തു.

Content Highlights: KL Rahul To Play For India A In 2nd Unofficial Test Against England Lions

dot image
To advertise here,contact us
dot image