
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനെതിരെ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടി മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മ. 28 പന്തിലാണ് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മുംബൈയ്ക്ക് വേണ്ടി ഓപണറായി ഇറങ്ങിയാണ് രോഹിത്തിന്റെ കിടിലന്‍ പ്രകടനം.
ROHIT SHARMA WITH A 28 BALL FIFTY IN THE ELIMINATOR. 🫡
— Mufaddal Vohra (@mufaddal_vohra) May 30, 2025
- The Hitman for the big stages! pic.twitter.com/FEPoYI7vLZ
രോഹിത്തിന്റെ കിടിലന്‍ ഇന്നിങ്‌സില്‍ മുംബൈ 10 ഓവറിനുള്ളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് സ്വന്തമാക്കി. ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയെയാണ് മുംബൈയ്ക്ക് നഷ്ടമായത്. 22 പന്തില്‍ 47 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ സായ് കിഷോര്‍ ജെറാള്‍ഡ് കോട്‌സിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
മുല്ലന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്സുമായി രണ്ടാം ക്വാളിഫയര്‍ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. ഈ പോരില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുക.
മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പർ), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസണ്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, രവി ശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോറ്റ്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
Content Highlights: IPL 2025 Eliminator, GT vs MI: Rohit Sharma Hits fifty against Gujarat Titans