എജ്ജാതി സെലിബ്രേഷന്‍! സീസണിലെ ആദ്യ സെഞ്ച്വറി 'തുള്ളിച്ചാടി' ആഘോഷിച്ച് പന്ത്, വീഡിയോ വൈറല്‍

സന്തോഷത്തോടെ തുള്ളിച്ചാടി സെഞ്ച്വറിനേട്ടം ആഘോഷിക്കുന്ന പന്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

dot image

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്ത്. 61 പന്തില്‍ പുറത്താകാതെ 118 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. സീസണില്‍ പന്തിന്റെ ആദ്യ സെഞ്ച്വറിയുമാണ് റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ പിറന്നത്.

മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ (17.5) വെറും 54 പന്തില്‍ നിന്നാണ് പന്ത് സെഞ്ച്വറി തികച്ചത്. ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ച്വറിയും ഏഴ് വര്‍ഷത്തിനു ശേഷമുള്ള ആദ്യ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

സെഞ്ച്വറിക്ക് പിന്നാലെ പന്തിന്റെ ആഘോഷമാണ് ഇപ്പോള്‍ വൈറലാവുന്നത്. മോശം ഫോമിന്റെ പേരില്‍ സീസണിലുടനീളം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്ന പന്ത് തന്റെ ആദ്യ സെഞ്ച്വറി ബാക്ക്ഫ്‌ളിപ്പ് ചെയ്താണ് ആഘോഷിച്ചത്. സന്തോഷത്തോടെ തുള്ളിച്ചാടി സെഞ്ച്വറിനേട്ടം ആഘോഷിക്കുന്ന പന്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറ്റവും രസകരമായ സെലിബ്രേഷനെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യ 2 സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുന്ന മത്സരത്തിലാണ് പന്ത് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. പന്തിന്റെ സെഞ്ച്വറിക്കരുത്തില്‍ ബെംഗളൂരുവിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ലഖ്‌നൗ ഉയര്‍ത്തിയിരിക്കുന്നത്, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് അടിച്ചെടുത്തത്.

Content Highlights: LSG captain Rishabh Pant scores his first century in IPL 2025, celebration goes viral

dot image
To advertise here,contact us
dot image