
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് കുതിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടൈറ്റന്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലർ കളിക്കില്ല. മെയ് 29 മുതൽ വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡില്‍ അംഗമായതുകൊണ്ടാണ് ബട്‌ലറിന് ഐപിഎല്ലിന്‍റെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാവുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ബട്‌ലറിന് പകരം ഇനി ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസായിരിക്കും ടീമിലിറങ്ങുക.
🚨 MENDIS IN FOR JOS BUTTLER. 🚨
— Mufaddal Vohra (@mufaddal_vohra) May 15, 2025
- Kusal Mendis likely to replace Buttler in Gujarat Titans for IPL 2025 Playoffs. (Newswire). pic.twitter.com/TpIiUCJ4v6
ഐപിഎല്‍ പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്. പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ച ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും അടുത്ത ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളും അതിനിര്‍ണായകമാണ്. ബട്‌ലറെ പോലുള്ള നിര്‍ണായക താരത്തിന്റെ അസാന്നിധ്യം ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിനെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
ഈ സീസണില്‍ ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ബട്‌ലര്‍. ഐപിഎല്‍ സീസണില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിലും ഈ ഇംഗ്ലണ്ട് താരമുണ്ട്. ഗില്‍, സായി സുദര്‍ശന്‍, ബട്ലര്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഗുജറാത്തിനായി മിക്ക മത്സരങ്ങളിലും ഇംപാക്ടുളള പ്രകടനം കാഴ്ചവച്ചത്. മേയ് 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.
Content Highlights: Jos Buttler to skip remainder of IPL 2025, GT to name PSL star as replacement